Pages

Powered by Blogger.

Saturday, 9 March 2013

പങ്കാളിത്ത പെൻഷൻ സമ്പ്രദായം

2004 ലാണ് കേന്ദ്രം പുതിയ പങ്കാളിത്ത പെൻഷൻ സമ്പ്രദായം കൊണ്ടുവന്നത്. 2004 മുതൽ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങൾക്ക് ഇത് ബാധകമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ നിർബന്ധിക്കുകയും ചെയ്തു. കേന്ദ്ര പങ്കാളിത്ത പെൻഷനിൽ വരുന്നവർക്ക് ജനറൽ പ്രോവിഡൻറ് ഫണ്ടും ബാധകമല്ല. ഈ സമ്പ്രദായത്തിന് നിയമപ്രാബല്യം നൽകാൻ 2011ൽ രൂപം നൽകിയ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റിയുടെ അഭിപ്രായത്തിന് വിട്ടു. സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാനോ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനോ കഴിഞ്ഞിട്ടില്ല. ജൂണിൽ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനിരുന്നെങ്കിലും സഖ്യകക്ഷികളുടെ എതിർപ്പുകാരണം മാറ്റിവെച്ചു. തൃണമൂൽകോൺഗ്രസ് നേതാവ് മമതാ ബാനർജിയാണ് ഇതിനെ ശക്തിയായി എതിർത്തത്.
രണ്ട് തരം പദ്ധതികളാണ് കേന്ദ്ര പദ്ധതിയിലുള്ളത്. ടയർ ഒന്നും രണ്ടും. പദ്ധതി നടത്താൻ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയുണ്ടാകും ( സി.ആർ.എ). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയും വരും.

ടയർ ഒന്ന്

ടയർ ഒന്നിൽ (പെൻഷൻ അക്കൗണ്ട്) ചേരൽ നിർബന്ധമാണ്. എന്നാൽ ടയർ രണ്ട് (സേവിങ്സ് അക്കൗണ്ട്) നിർബന്ധമല്ല. പെൻഷൻ അക്കൗണ്ടിലേക്ക് എല്ലാ മാസവും അടിസ്ഥാനശമ്പളവും ക്ഷാമബത്തയുമടങ്ങുന്ന തുകയുടെ പത്ത് ശതമാനമാണ് നൽകേണ്ടത്. ഇതിന് തുല്യമായ തുക സർക്കാറും ജീവനക്കാരനുവേണ്ടി നിക്ഷേപിക്കും. ഈ തുക പിൻവലിക്കാനാവില്ല. 60-ആം വയസ്സിലാണ് പദ്ധതിയിൽനിന്ന് മാറാനാവുക. (കേന്ദ്രത്തിൽ പെൻഷൻ പ്രായം 60 വയസ്സാണ്). പദ്ധതിയിൽനിന്ന് വിടുതൽ വരുമ്പോൾ ആകെ തുകയുടെ 40 ശതമാനം തുകയ്ക്ക് ഇൻഷുറൻസ് കമ്പനിയിൽനിന്ന് ആന്വിറ്റി വാങ്ങണം. ഇതുപയോഗിച്ചാണ് വിരമിക്കുന്ന ആൾക്ക് പെൻഷൻ നൽകുന്നത്. ജീവനക്കാരന് എന്തെങ്കിലും സംഭവിച്ചാൽ മാതാപിതാക്കൾക്കോ ഭാര്യക്കോ പെൻഷൻ കിട്ടും. 60 വയസ്സിൽ വിടുതൽ വാങ്ങുമ്പോൾ വിഹിതത്തിന്റെ 60 ശതമാനം തുക ലഭിക്കും. എന്നാൽ 60 വയസ്സ് തികയുംമുമ്പ് പെൻഷൻ പദ്ധതിയിൽനിന്ന് വിടുതൽ വാങ്ങിയാൽ പെൻഷൻ മൂല്യത്തിന്റെ 80 ശതമാനം ആന്വിറ്റിയായി മാറ്റേണ്ടിവരും[5].

ടയർ രണ്ട്

ടയർ രണ്ടിലെ നിക്ഷേപം പെൻഷൻ അക്കൗണ്ടിന് പുറമെ നടത്തുന്ന നിക്ഷേപമായിരിക്കും. ഇതിലേക്ക് നൽകുന്ന വിഹിതം പ്രത്യേക അക്കൗണ്ടിലേക്ക് പോകും. ജീവനക്കാരൻ ഉദ്ദേശിക്കുമ്പോൾ ഇത് പിൻവലിക്കാം. ഇതിലേക്ക് സർക്കാർ വിഹിതം നൽകില്ല. പണം പിൻവലിക്കാൻ തവണയുടെ നിയന്ത്രണവുമില്ല. ടയർ രണ്ടിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ടയർ ഒന്നിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമില്ല. പെൻഷൻ അക്കൗണ്ട് തുറക്കാൻ മിനിമം 1000 രൂപ വേണം. ചുരുങ്ങിയ വിഹിതം 250 രൂപയായിരിക്കും. മിനിമം വിഹിതം അടച്ചില്ലെങ്കിൽ 100 രൂപ പിഴ നൽകണം. പെൻഷൻ ഫണ്ടിലെ എല്ലാ ഇടപാടുകൾക്കും സർവീസ് ചാർജും നൽകണം. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലയിലും ജോലിചെയ്യുന്നവർക്കും ചേരാം.

കേരളത്തിൽ

പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകമാക്കുക. നിലവിലെ ജീവനക്കാർക്ക്, ഇപ്പോഴുള്ള പെൻഷൻ സമ്പ്രദായം തുടരും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 'ന്യൂ പെൻഷൻ സ്‌കീം' (എൻ.പി.എസ്) മാതൃകയിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത്.[6]
പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയാൽ, അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ പത്തുശതമാനം ഓരോ ജീവനക്കാരിൽ നിന്നും അതത് മാസം സർക്കാർ പിടിക്കും. ഈ തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതമായി നൽകും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യാൻ പ്രത്യേക അതോറിറ്റി രൂപവത്കരിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേർന്ന സംഖ്യ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷനായി നൽകും.[7]
തമിഴ്‌നാടും കർണാടകയും ആന്ധ്രാപ്രദേശും കേന്ദ്രം നിർദേശിച്ച മാതൃകയിലാണ് ഇത് നടപ്പാക്കിയത്. എന്നാൽ പെൻഷൻ പ്രായം അതത് സർക്കാരുകളാണ് തീരുമാനിച്ചത്. രണ്ടാം തട്ടിലുള്ള സമ്പാദ്യ പദ്ധതി തുടങ്ങിയിട്ടില്ല. കേന്ദ്രനിയമം നടപ്പാക്കാത്തതുകൊണ്ടാണിത്.

ഫണ്ടിന്റെ വിനിയോഗം

  • PFRDA യിൽ ജീവനക്കാരും സംസ്ഥാന സർക്കാരും അടയ്ക്കുന്ന തുക ജി, സി, എന്നീ 3 ക്ലാസുകളിലാണ് വിനിയോഗിക്കുന്നത്.
  • ജി ക്ലാസിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ബോണ്ടുകളും
  • സി ക്ലാസിൽ വാണിജ്യ ബാങ്കുൾപ്പെടെയുള്ളവരുടെ ബോണ്ടുകളുമാണുള്ളത്.
  • ഈ രണ്ട് ക്ലാസുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് റിസ്ക് ഇല്ല.[അവലംബം ആവശ്യമാണ്]
  • എന്നാൽ, ക്ലാസിൽ ഓഹരി നിക്ഷേപങ്ങളാണുള്ളത്.
  • പക്ഷെ ഏതു ക്ലാസിൽ പണം നിക്ഷേപിക്കണം എന്ന് ജീവനക്കാരന് തീരുമാനിക്കാം.[അവലംബം ആവശ്യമാണ്]

ആവശ്യകത

പങ്കാളിത്ത പെൻഷൻ കേരളത്തിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യുഡി​എഫ് സർക്കാരിന്റെ നിലപാട്
  • 2012 മാർച്ചിൽ കേരളത്തിന്റെ പൊതുകടം 88,746 കോടി രൂപയായിരുന്നു,
  • 2001-02 ൽ 1,838 കോടിയായിരുന്ന പെൻഷൻ തുക , 2011-12ൽ 8,700 കോടിയായി,
  • ഇങ്ങനെ പോയാൽ ഇത് 2021-22ൽ 41,180 കോടിയും 2031-32ൽ 1,95,000 കോടിയുമാകും,
  • പക്ഷെ ഇതിലോടൊപ്പം റവന്യൂ വരുമാനത്തിൽ വളർച്ചയുണ്ടാകുന്നില്ല,
  • അങ്ങനെയെങ്കിൽ ഇപ്പൊഴത്തെ പെൻഷൻ സമ്പ്രദായമനുസരിച്ച് ഭാവിയിൽ പെൻഷൻ നൽകാൻ കഴിയില്ല.

പ്രതിപക്ഷത്തിന്റെ നിലപാട്

  • കൃത്യമായ പെൻഷൻ ഉറപ്പാക്കാൻ പദ്ധതിക്കാകില്ല.
  • അവകാശം, സാമൂഹ്യസുരക്ഷാ സംവിധാനം എന്നീ നിലകളിൽ നിന്ന് പെൻഷൻ മാറുകയും അത് ജീവനക്കാരന്റെ ബാദ്ധ്യതയായി തീരുകയും ചെയ്യുന്നു.
  • ഇരുപത്തഞ്ചോ മുപ്പതോ വർഷത്തിനുശേഷം സർവീസിൽനിന്ന് വിരമിക്കുമ്പോൾ നിശ്ചിത തുക പ്രതിമാസം പെൻഷൻ ലഭിക്കുമെന്നതിന് ഈ പദ്ധതിയിൽ ഉറപ്പില്ല.
  • ഈ പെൻഷൻഫണ്ട് ഓഹരിക്കമ്പോളത്തിൽ നിക്ഷേപിക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിൽ ലഭിക്കാവുന്ന ലാഭവും നഷ്ടവും അടിസ്ഥാനപ്പെടുത്തിയായിരിക്കും പെൻഷൻതുക നിർണയം.
  • പെൻഷൻ ഫണ്ടിലേക്ക് ഓരോ ജീവനക്കാരനും തന്റെ ശമ്പളത്തിന്റെ പത്തുശതമാനം നിക്ഷേപിക്കണം എന്ന വ്യവസ്ഥ ജീവനക്കാരുടെ നിലവിലുള്ള വേതനം വെട്ടിക്കുറയ്കുന്നതിന് തുല്യമാണ്.
  • നിലവിലുള്ള ഓരോ ജീവനക്കാരന്റെയും പെൻഷൻ ഫണ്ടിലേക്ക് സർക്കാർ വിഹിതമായും പത്തുശതമാനം തുക നിക്ഷേപിക്കണം. മുൻപ്, വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ മാത്രം സർക്കാർ ബാദ്ധ്യതയായിരുന്നെങ്കിൽ ഇപ്പോൾ, വിരമിക്കാനിരിക്കുന്ന ജീവനക്കാരുടെ ബാദ്ധ്യതയും സർക്കാർ ഏറ്റെടുക്കേണ്ടിവരുന്നു. വിരമിക്കുന്നവരുടെ എണ്ണത്തിന്റെ എത്രയോ ഇരട്ടിയാണ് നിലവിലുള്ള ജീവനക്കാരുടെ എണ്ണം. ഫലത്തിൽ സർക്കാരിന് പറയത്തക്ക സാമ്പത്തിക നേട്ടമുണ്ടാകുന്നില്ല.
  • ഇതുവഴി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഓഹരിക്കമ്പോളത്തിൽ ചൂതാട്ടത്തിനായി പണം ലഭ്യമാക്കാമെന്നല്ലാതെ മറ്റ് നേട്ടങ്ങളൊന്നുമില്ല.
  • പെൻഷൻ ഇല്ലാതാകുന്നതോടെ സിവിൽ സർവ്വീസ് ആകർഷകമല്ലാതാകും. കാര്യശേഷിയുള്ളവരുടെ ലഭ്യത കുറയും.
  • ഭാവിയിൽ പെൻഷന് ബുദ്ധിമുട്ട് നേരിട്ടേക്കാം എന്ന ഭയമായിരുന്നു പല ജീവനക്കാരെയും അഴിമതി തുടങ്ങിയ ദുഷ്‌പ്രവണതകളിൽ നിന്നും അകറ്റിയിരുന്നത്. പെൻഷൻ ഓരോരുത്തരുടെയും ബാദ്ധ്യതയായി മാറുമ്പോഴും, അത് തുച്ഛമായ തുകയായി മാറുമ്പോഴും സർവ്വീസിലിരിക്കുമ്പോൾ അഴിമതി നടത്തി പണമുണ്ടാക്കുവാനുള്ള വ്യഗ്രത വർദ്ധിക്കാം.
  • പങ്കാളിത്ത പെൻഷൻ പദ്ധതി 2013 ഏപ്രിൽമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്കേ ബാധകമാകൂ എന്നാണ് ഇപ്പോൾ പറയുന്നതെങ്കിലും നിലവിലുള്ള ജീവനക്കാരെയും ഈ പദ്ധതിയിൽ ഭാവിയിൽ ചേർക്കപ്പെട്ടേക്കാം.[8] [9] [10]

പ്രതിഷേധം

  • പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 2012 ആഗസ്റ്റ് 21ന് സംസ്ഥാന ജീവനക്കാരിലേയും അദ്ധ്യാപകരിലേയും ഒരു വിഭാഗം പണിമുടക്ക് നടത്തി.
  • പണിമുടക്കിന് സിഐടിയു, എഐടിയുസി, യുടിയുസി, കെപിടിഎ, എൻ.ജി.ഒ. സംഘ്, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജീവനക്കാർ പണിമുടക്കിയത്. കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി, കെ.എസ്.എസ്.പി.യു (കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ) എന്നീ സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.[8] [11]
  • പി.എഫ്. ആനുകൂല്യത്തിന് ആധാർ ഏർപ്പെടുത്തിയതിൽ തൊഴിലാളി സംഘടനകൾ എതിർപ്പുയർത്തിയിരുന്നു.[12]

2013 ലെ അനിശ്ചിതകാല പണിമുടക്ക്

  • പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2013 ജനവരി എട്ടുമുതൽ സംസ്ഥാന ജീവനക്കാരിലെ ഒരു വിഭാഗം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.[13] സമരത്തെ നേരിടാൻ സർക്കാർ ഡയസ് നോൺ[14] പ്രഖ്യാപിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും മുന്നണികളുമാണ് സമരത്തിൽ പങ്കാളികളായത്.[15]പലയിടത്തും സമരാനുകൂലികൾ ആക്രമം നടത്തി.[16] ഓരോ ദിവസം കഴിയുന്തോറും സർക്കാർ ഓഫീസുകളിൽ ഹാജർനില കൂടിവരുന്നതായി സർക്കാർ അവകാശപ്പെട്ടു.[17][18] ആറു ദിവസം നീണ്ട പണിമുടക്ക് സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.[19]പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് വിശദമായ മാർഗരേഖ ധനവകുപ്പ് തയാറാക്കി. മിനിമം പെൻഷൻ ഉറപ്പാക്കുമെന്ന ഏകദേശ ഉറപ്പ് ഇതിലുണ്ട്.[20] അഞ്ച്‌ കാര്യങ്ങളിൽ ധാരണയായതിനെ തുടർന്നാണ്‌ സമരം പിൻവലിച്ചത്.[21] പങ്കാളിത്ത പെൻഷൻ നടപ്പാക്കുമെങ്കിലും കുറഞ്ഞ പെൻഷൻ കാര്യം ഉറപ്പാക്കുമെന്നും ഇതിനായി പെൻഷൻ വിഹിതം ട്രഷറിയിൽ നിക്ഷേപിക്കാൻ കേന്ദ്രത്തോട്‌ അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി[22]. പങ്കാളിത്ത പെൻഷൻ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്‌.

KSSPA Secretariet march on 6/3/2013









Monday, 21 January 2013

പങ്കാളിത്ത പെന്‍ഷന്‍ ഭാവി കേരളത്തിനെ

ങ്കാളിത്ത പെന്‍ഷന്‍ ഭാവി കേരളത്തിന്
Published : Wednesday, August 15, 2012
|
  
Text Size
Google + Orkut Blogger ShareThis
ഉമ്മന്‍ചാണ്ടി

(മുഖ്യമന്ത്രി)
യുഡിഎഫ് സര്‍ക്കാര്‍ 100 ദിന പരിപാടിയില്‍ വിഷന്‍ 2030 പ്രഖ്യാപിച്ചപ്പോള്‍ 20 വര്‍ഷത്തിനു ശേഷമുള്ള കാര്യത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കണോ എന്നു സംശയം പ്രകടിപ്പിച്ചവരുണ്ട്. അഞ്ചുവര്‍ഷത്തെ കാര്യം നോക്കിയുള്ള ഭരണം യഥാര്‍ഥത്തില്‍ സുഖകരമായ ഏര്‍പ്പാടാണ്. പക്ഷേ, ദശകങ്ങള്‍ മുന്നില്‍ കണ്ട്, അടുത്ത തലമുറയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ദീര്‍ഘ വീക്ഷണത്തോടെയുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ വെല്ലുവിളിയുണ്ട്.

സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ യാതൊരു നേട്ടവും ഇല്ലാത്തതും അതേസമയം ബാധ്യത ഉണ്ടാക്കുന്നതുമാണു പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. എന്നാല്‍ സംസ്ഥാനത്തിനു ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക ദുരിതത്തില്‍ നിന്നു രക്ഷപെടാനുള്ള ഭാവനാപൂര്‍ണമായ നടപടിയാണിത്. ജീവനക്കാര്‍ക്കു നിലവിലുള്ള രീതിയില്‍ തന്നെ ഭാവിയില്‍ സുഗമമായി പെന്‍ഷന്‍ ലഭിക്കാനും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കു പെന്‍ഷന്‍ വിഭവം, ജനസംഖ്യയുടെ ഒന്നര ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന നീതിയും ഇതിനു പിന്നിലുണ്ട്.



പെന്‍ഷന്‍കാര്‍ കൂടുതല്‍

സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാരുള്ള അപൂര്‍വ സ്ഥലമാണു കേരളം. 5.34 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും 5.5 ലക്ഷം പെന്‍ഷന്‍കാരുമാണുള്ളത്. വര്‍ഷംതോറും 20,000ത്തോളം പേര്‍ പെന്‍ഷനാകുന്നു. 2012-13 ശമ്പളത്തിന് 16,765 കോടി രൂപയും പെന്‍ഷന് 8178 കോടിയും പലിശയ്ക്ക് 7234 കോടിയും വേണ്ടിവരുന്നു. ശമ്പളം+പെന്‍ഷന്‍+പലിശ എന്നിവ തനതു (നികുതി, നികുതിയേതര) വരുമാനത്തിന്‍റെ 90.34% ആണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടയ്ക്കു സംസ്ഥാനത്തിന്‍റെ പെന്‍ഷന്‍ ബാധ്യത 2001-02ലെ 1838 കോടിയില്‍ നിന്ന് 2012-13ലെ 8178 കോടിയിലെത്തി. ഏതാണ്ട് നാലിരട്ടിയോളം വര്‍ധന.

തനതു വരുമാനം ഈ രീതിയില്‍ ചെലവഴിക്കുന്നതു മൂലം മൂലധന നിക്ഷേപത്തിനു കടം വാങ്ങേണ്ട സാഹചര്യം ഉണ്ടായി. വാങ്ങി വാങ്ങി സംസ്ഥാനം ഇപ്പോള്‍ കടക്കെണിയിലുമായി. ഇക്കാര്യത്തില്‍ പശ്ചിമ ബംഗാള്‍ നമുക്കു കൂട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പൊതുകടം 2012-13ല്‍ 88,746 കോടിയാകുമെന്നു കരുതപ്പെടുന്നു. റവന്യൂ ചെലവു കൂടുന്നതനുസരിച്ചു മൂലധന നിക്ഷേപത്തിലും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങളിലും കുറവുവരും. മറ്റു സംസ്ഥാനങ്ങള്‍ ആകെ ചെലവിന്‍റെ 13% മൂലധനച്ചെലവ് കൈവരിച്ചപ്പോള്‍ കേരളത്തില്‍ അത് എട്ടുശതമാനം മാത്രമായി ചുരുങ്ങി. തൊഴിലവസരമുള്ള മേഖലകളില്‍ മുതല്‍മുടക്കിയാല്‍ മാത്രമേ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകൂ. ഈ ദൂഷിത വലയത്തില്‍ നിന്നു സംസ്ഥാനത്തിനു പുറത്തു കടക്കാനുള്ള പ്രധാനപ്പെട്ട നടപടിയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. ഇതു നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന്‍റെ തനതു വരുമാനത്തിന്‍റെ കുറച്ചു ഭാഗം സ്വതന്ത്രമാകുകയും അതു നിക്ഷേപത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കുകയും ചെയ്യും.



ആശങ്ക ഉണ്ടാക്കുന്ന ബാധ്യത

കേരളത്തിന്‍റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74 വയസാണ്. അതേസമയം രാജ്യത്ത് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായം (56 വയസ്) ഉള്ള സംസ്ഥാനവുമാണു കേരളം. സര്‍ക്കാരില്‍ ജോലിചെയ്ത കാലയളവിനെക്കാള്‍ കൂടുതല്‍ കാലം പെന്‍ഷന്‍ വാങ്ങുന്ന അവസ്ഥ. നിലവിലുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയനുസരിച്ചു സര്‍വീസില്‍ ഒടുവില്‍ വാങ്ങിയ ശമ്പളത്തെക്കാള്‍ കൂടുതലായിരിക്കും വിരമിച്ച പത്തുവര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ കിട്ടുന്ന പെന്‍ഷന്‍ തുക. കാരണം ഇതിനിടയില്‍ രണ്ടു ശമ്പള പരിഷ്കരണം ഉണ്ടാകും. ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ശമ്പളം, ജോലി ചെയ്യാതിരിക്കുമ്പോള്‍ കിട്ടുക എന്നതു വൈരുദ്ധ്യം തന്നെ.ഈ സ്ഥിതി തുടര്‍ന്നാല്‍ നിലവിലുള്ള പെന്‍ഷന്‍കാരെ വരെ അതു ബാധിക്കാം. സര്‍ക്കാരിന്‍റെ കൈയില്‍ പണം ഇല്ലാതാകുമ്പോള്‍ ശമ്പളം+പെന്‍ഷന്‍+പലിശ എന്നീ മൂന്നിനങ്ങളില്‍ ആദ്യം ബാധിക്കുക പെന്‍ഷനെ ആയിരിക്കും.

കേന്ദ്രം 2004ലും തുടര്‍ന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കു പ്രകാരം ഇതില്‍ 21 ലക്ഷം ജീവനക്കാര്‍ അംഗങ്ങളാണ്. 14,762 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണു നടപ്പാക്കാത്തത്. ഇതില്‍ കേരളവും ബംഗാളും കടക്കെണിയിലായ സംസ്ഥാനങ്ങളാണെന്നു 13ാം ധനകാര്യ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഭീമമായ കടകബാധ്യതയില്‍ ഒരു വിഭാഗം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു കേരളം കേന്ദ്രത്തെ സമീപിച്ചപ്പോള്‍ സംസ്ഥാനത്തു കര്‍ശന ചെലവുചുരുക്കല്‍ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ കുതിച്ചുയരുന്ന പെന്‍ഷന്‍ ബാധ്യത ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അന്നത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജി കഴിഞ്ഞ മാര്‍ച്ച് ഒന്നിനയച്ച കത്തില്‍ മുന്നറിയിപ്പു നല്‍കി.



പുതിയ സമ്പ്രദായം

പൊതുവെ രണ്ടുതരം പെന്‍ഷന്‍ സമ്പ്രദായങ്ങളാണു വിവിധ രാജ്യങ്ങളിലുള്ളത്. കേരളത്തില്‍ നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയാണ് ആദ്യത്തേത്. ഈ പദ്ധതിയിലെ ചില ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനായി കൊണ്ടുവന്നതാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. ആദ്യത്തെ സമ്പ്രദായത്തില്‍ ഓരോ ജീവനക്കാരനും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നു. എന്നാല്‍ ആവശ്യമായ പണം എവിടെനിന്നു സ്വരൂപിക്കുമെന്ന് ഇതിലില്ല. വരുമാനം ഉണ്ടെങ്കില്‍ പെന്‍ഷനും ഉണ്ട്. വരുമാനം ഇല്ലെങ്കിലോ? ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ പെന്‍ഷന്‍ മുടങ്ങി. നമ്മുടെ കെഎസ്ആര്‍ടിസിയിലും ഇതുപോലെ പെന്‍ഷന്‍ പലവട്ടം മുടങ്ങിയിട്ടുണ്ട്. നഷ്ടത്തിലോടുന്ന സ്ഥാപനമാണല്ലോ കെഎസ്ആര്‍ടിസി.

ഇതിനു ബദലായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. പെന്‍ഷന്‍ കൊടുക്കാന്‍ ആവശ്യമായ ഫണ്ട് എങ്ങനെ സ്വരൂപിക്കുമെന്നു ഇതില്‍ വ്യക്തമാണ്. അടിസ്ഥാന ശമ്പളവും ഡിഎയും ചേരുന്ന തുകയുടെ നിശ്ചിത ശതമാനമാണ് ജീവനക്കാരന്‍ അടയ്ക്കേണ്ട തുക. തത്തുല്യമായ തുക സംസ്ഥാന സര്‍ക്കാരും അടയ്ക്കണം. ഈ തുകകള്‍ ജീവനക്കാരന്‍റെ അക്കൗണ്ടില്‍ തന്നെയാണ് അടയ്ക്കുന്നത്. തുകയുടെ സിംഹഭാഗം കേന്ദ്രസര്‍ക്കാരിന്‍റെയോ, സംസ്ഥാന സര്‍ക്കാരിന്‍റെയോ, തത്തുല്യമായ മറ്റു സ്ഥാപനത്തിന്‍റെയോ സുരക്ഷിതമായ സെക്യൂരിറ്റികളിലാണു നിക്ഷേപിക്കുന്നത്. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ചു ആശങ്ക പരത്താനാണു ചിലര്‍ ശ്രമിക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ പരിപാടികളാണ് ഈ പദ്ധതിയിലുള്ളത്.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതു മൂലം സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രത്യേകിച്ചു നേട്ടമില്ലെന്നു മാത്രമല്ല ബാധ്യത ഏറുകയുമാണ്. പെന്‍ഷന്‍ പറ്റുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതോടൊപ്പം പുതുതായി ചേരുന്ന ജീവനക്കാരുടെ പെന്‍ഷന്‍റെ സംസ്ഥാന വിഹിതം കൂടി അടയ്ക്കേണ്ടി വരും. 2013ല്‍ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ക്ക് ഏറ്റവും കുറഞ്ഞത് 20 വര്‍ഷം കഴിഞ്ഞാണു പെന്‍ഷന്‍ നല്‍കേണ്ടത്. പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത് 2023ല്‍ ആയിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പെന്‍ഷന്‍ ചെലവ് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് അധിക ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയാറാകുന്നത്.



നിലവിലുള്ളവരെ ബാധിക്കില്ല

നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ പുതിയ പദ്ധതി ഒരു കാരണവശാലും ബാധിക്കുന്നില്ല. അവര്‍ക്കു നിലവിലുള്ള പെന്‍ഷന്‍ രീതി അഭംഗുരം തുടരും. മാത്രമല്ല. ഈ തീരുമാനം മൂലം അവരുടെ പെന്‍ഷന്‍ സ്ഥിരത ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. 2013 ഏപ്രില്‍ ഒന്നുമുതലാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരിക. സംസ്ഥാനത്ത് 2002ലാണു പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ആദ്യമായി ആലോചിച്ചത്. 2010ല്‍ അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി. കേരളത്തിലെ സര്‍വകലാശാലകള്‍ക്കു പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുമെന്ന് 2010-11ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങളുടെ തുടര്‍ച്ചയാണു പുതിയ പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം.

Guideline for Complimentary Pension

പങ്കാളിത്ത പെന്‍ഷന്‍: പ്രത്യേക മാര്‍ഗരേഖ തയാറായി
On 12 Jan, 2013 At 02:29 PM | Categorized As Latest News, Politics
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ പ്രത്യേക മാര്‍ഗരേഖ തയാറായി. കേരളത്തിലെ തൊഴില്‍ സാഹചര്യങ്ങളും ജീവനക്കാരുടെ ആശങ്കകളും അഭിപ്രായങ്ങളും കണക്കിലെടുത്തുള്ള മാര്‍ഗരേഖക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും സമരം ചെയ്യുന്ന ജീവനക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക.
മിനിമം പെന്‍ഷന്‍, കുടുബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. നിലവിലുള്ള ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒരു തരത്തിലും ബാധിക്കില്ലെന്നും ഉറപ്പു നല്‍കുന്നു. ഫണ്ട് നിക്ഷേപം സംബന്ധിച്ച് ജീവനക്കാര്‍ക്കുള്ള ആശങ്കകള്‍ അകറ്റുന്ന വിശദീകണവും മാര്‍ഗരേഖയിലുണ്ട്. ഫണ്ട് മാനേജര്‍മാരെ തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കുണ്ടാകും. നാഷണല്‍ സെക്യൂരിറ്റീസ് ലിമിറ്റഡിനാകും ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല.
സുരക്ഷിതം, ആദായകരവും സുരക്ഷിതവും, ആദായകരം എന്നിങ്ങനെ മൂന്ന്് തരം നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഫണ്ടുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടേയും വാണിജ്യ ബാങ്കുകളുടേയും ഫണ്ടുകള്‍ എന്നിവയാണ് സുരക്ഷിതവും ആദായകരവും ആയി കണക്കാക്കപ്പെടുന്നത്. സ്വകാര്യമേഖലയിലെ നിക്ഷേപം ആദായകരം എന്ന വിഭാഗത്തില്‍ പെടുന്നു.
സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ പെന്‍ഷന്റെ 50 ശതമാനം കമ്യൂട്ട് ചെയ്യാം. ബാക്കി 40 ശതമാനം പെന്‍ഷനായി മാറ്റി വെക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ മുതല്‍ നടപ്പാക്കാനായി കേരളാ സര്‍വ്വീസ് ചട്ടങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തും.
Summary in English:
Finance ministry prepare guidelines for Complimentary pension scheme
In a decision on Complimentary Pension Scheme, the finance ministry is ready with the guidelines for the scheme. The guidelines have been created taking into consideration all situations of the employees, based on which the government will have meeting with the employees on strike. The guideline includes that minimum pension and family pension will be provided to the employees. The existing employees will not be affected by this pension. It also guides the employees in fund investment programmes.  While retirement, the employees can commute 50% of their pension, the remaining 40% will be kept aside as pension amount.

Friday, 18 January 2013

KSSPA state convention Kannur




Trip to Kannur for KSSPA state convention
Trip to Kannur for KSSPA state convention

Prayer

Prayer
Prayer
Welcome Speech
Inauguration

Inauguration






















 

Blogger news

Total Pageviews

Blogroll

About