പങ്കാളിത്ത പെന്‍ഷന്‍: പ്രത്യേക മാര്‍ഗരേഖ തയാറായി
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ പ്രത്യേക മാര്‍ഗരേഖ തയാറായി. കേരളത്തിലെ
തൊഴില്‍ സാഹചര്യങ്ങളും ജീവനക്കാരുടെ ആശങ്കകളും അഭിപ്രായങ്ങളും
കണക്കിലെടുത്തുള്ള മാര്‍ഗരേഖക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതിനെ
അടിസ്ഥാനമാക്കിയായിരിക്കും സമരം ചെയ്യുന്ന ജീവനക്കാരുമായി സര്‍ക്കാര്‍
ചര്‍ച്ച നടത്തുക.മിനിമം പെന്‍ഷന്‍, കുടുബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. നിലവിലുള്ള ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒരു തരത്തിലും ബാധിക്കില്ലെന്നും ഉറപ്പു നല്‍കുന്നു. ഫണ്ട് നിക്ഷേപം സംബന്ധിച്ച് ജീവനക്കാര്‍ക്കുള്ള ആശങ്കകള്‍ അകറ്റുന്ന വിശദീകണവും മാര്‍ഗരേഖയിലുണ്ട്. ഫണ്ട് മാനേജര്‍മാരെ തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കുണ്ടാകും. നാഷണല്‍ സെക്യൂരിറ്റീസ് ലിമിറ്റഡിനാകും ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല.
സുരക്ഷിതം, ആദായകരവും സുരക്ഷിതവും, ആദായകരം എന്നിങ്ങനെ മൂന്ന്് തരം നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഫണ്ടുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടേയും വാണിജ്യ ബാങ്കുകളുടേയും ഫണ്ടുകള്‍ എന്നിവയാണ് സുരക്ഷിതവും ആദായകരവും ആയി കണക്കാക്കപ്പെടുന്നത്. സ്വകാര്യമേഖലയിലെ നിക്ഷേപം ആദായകരം എന്ന വിഭാഗത്തില്‍ പെടുന്നു.
സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ പെന്‍ഷന്റെ 50 ശതമാനം കമ്യൂട്ട് ചെയ്യാം. ബാക്കി 40 ശതമാനം പെന്‍ഷനായി മാറ്റി വെക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ മുതല്‍ നടപ്പാക്കാനായി കേരളാ സര്‍വ്വീസ് ചട്ടങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തും.
Summary in English:
Finance ministry prepare guidelines for Complimentary pension scheme
In a decision on Complimentary Pension Scheme, the finance ministry is ready with the guidelines for the scheme. The guidelines have been created taking into consideration all situations of the employees, based on which the government will have meeting with the employees on strike. The guideline includes that minimum pension and family pension will be provided to the employees. The existing employees will not be affected by this pension. It also guides the employees in fund investment programmes. While retirement, the employees can commute 50% of their pension, the remaining 40% will be kept aside as pension amount.
0 comments:
Post a Comment