ങ്കാളിത്ത പെന്‍ഷന്‍ ഭാവി കേരളത്തിന്
Published : Wednesday,
August 15,
2012
Email
Facebook
Google +
Orkut
Tweet
Blogger
ShareThis
ഉമ്മന്‍ചാണ്ടി
(മുഖ്യമന്ത്രി)യുഡിഎഫ് സര്‍ക്കാര്‍ 100 ദിന പരിപാടിയില്‍ വിഷന്‍ 2030 പ്രഖ്യാപിച്ചപ്പോള്‍ 20 വര്‍ഷത്തിനു ശേഷമുള്ള കാര്യത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കണോ എന്നു സംശയം പ്രകടിപ്പിച്ചവരുണ്ട്. അഞ്ചുവര്‍ഷത്തെ കാര്യം നോക്കിയുള്ള ഭരണം യഥാര്‍ഥത്തില്‍ സുഖകരമായ ഏര്‍പ്പാടാണ്. പക്ഷേ, ദശകങ്ങള്‍ മുന്നില്‍ കണ്ട്, അടുത്ത തലമുറയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ദീര്‍ഘ വീക്ഷണത്തോടെയുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ വെല്ലുവിളിയുണ്ട്.
സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ യാതൊരു നേട്ടവും ഇല്ലാത്തതും അതേസമയം ബാധ്യത ഉണ്ടാക്കുന്നതുമാണു പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. എന്നാല്‍ സംസ്ഥാനത്തിനു ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക ദുരിതത്തില്‍ നിന്നു രക്ഷപെടാനുള്ള ഭാവനാപൂര്‍ണമായ നടപടിയാണിത്. ജീവനക്കാര്‍ക്കു നിലവിലുള്ള രീതിയില്‍ തന്നെ ഭാവിയില്‍ സുഗമമായി പെന്‍ഷന്‍ ലഭിക്കാനും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കു പെന്‍ഷന്‍ വിഭവം, ജനസംഖ്യയുടെ ഒന്നര ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന നീതിയും ഇതിനു പിന്നിലുണ്ട്.
പെന്‍ഷന്‍കാര്‍ കൂടുതല്‍
സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാരുള്ള അപൂര്‍വ സ്ഥലമാണു കേരളം. 5.34 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും 5.5 ലക്ഷം പെന്‍ഷന്‍കാരുമാണുള്ളത്. വര്‍ഷംതോറും 20,000ത്തോളം പേര്‍ പെന്‍ഷനാകുന്നു. 2012-13 ശമ്പളത്തിന് 16,765 കോടി രൂപയും പെന്‍ഷന് 8178 കോടിയും പലിശയ്ക്ക് 7234 കോടിയും വേണ്ടിവരുന്നു. ശമ്പളം+പെന്‍ഷന്‍+പലിശ എന്നിവ തനതു (നികുതി, നികുതിയേതര) വരുമാനത്തിന്‍റെ 90.34% ആണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടയ്ക്കു സംസ്ഥാനത്തിന്‍റെ പെന്‍ഷന്‍ ബാധ്യത 2001-02ലെ 1838 കോടിയില്‍ നിന്ന് 2012-13ലെ 8178 കോടിയിലെത്തി. ഏതാണ്ട് നാലിരട്ടിയോളം വര്‍ധന.
തനതു വരുമാനം ഈ രീതിയില്‍ ചെലവഴിക്കുന്നതു മൂലം മൂലധന നിക്ഷേപത്തിനു കടം വാങ്ങേണ്ട സാഹചര്യം ഉണ്ടായി. വാങ്ങി വാങ്ങി സംസ്ഥാനം ഇപ്പോള്‍ കടക്കെണിയിലുമായി. ഇക്കാര്യത്തില്‍ പശ്ചിമ ബംഗാള്‍ നമുക്കു കൂട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പൊതുകടം 2012-13ല്‍ 88,746 കോടിയാകുമെന്നു കരുതപ്പെടുന്നു. റവന്യൂ ചെലവു കൂടുന്നതനുസരിച്ചു മൂലധന നിക്ഷേപത്തിലും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങളിലും കുറവുവരും. മറ്റു സംസ്ഥാനങ്ങള്‍ ആകെ ചെലവിന്‍റെ 13% മൂലധനച്ചെലവ് കൈവരിച്ചപ്പോള്‍ കേരളത്തില്‍ അത് എട്ടുശതമാനം മാത്രമായി ചുരുങ്ങി. തൊഴിലവസരമുള്ള മേഖലകളില്‍ മുതല്‍മുടക്കിയാല്‍ മാത്രമേ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകൂ. ഈ ദൂഷിത വലയത്തില്‍ നിന്നു സംസ്ഥാനത്തിനു പുറത്തു കടക്കാനുള്ള പ്രധാനപ്പെട്ട നടപടിയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. ഇതു നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന്‍റെ തനതു വരുമാനത്തിന്‍റെ കുറച്ചു ഭാഗം സ്വതന്ത്രമാകുകയും അതു നിക്ഷേപത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കുകയും ചെയ്യും.
ആശങ്ക ഉണ്ടാക്കുന്ന ബാധ്യത
കേരളത്തിന്‍റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74 വയസാണ്. അതേസമയം രാജ്യത്ത് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായം (56 വയസ്) ഉള്ള സംസ്ഥാനവുമാണു കേരളം. സര്‍ക്കാരില്‍ ജോലിചെയ്ത കാലയളവിനെക്കാള്‍ കൂടുതല്‍ കാലം പെന്‍ഷന്‍ വാങ്ങുന്ന അവസ്ഥ. നിലവിലുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയനുസരിച്ചു സര്‍വീസില്‍ ഒടുവില്‍ വാങ്ങിയ ശമ്പളത്തെക്കാള്‍ കൂടുതലായിരിക്കും വിരമിച്ച പത്തുവര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ കിട്ടുന്ന പെന്‍ഷന്‍ തുക. കാരണം ഇതിനിടയില്‍ രണ്ടു ശമ്പള പരിഷ്കരണം ഉണ്ടാകും. ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ശമ്പളം, ജോലി ചെയ്യാതിരിക്കുമ്പോള്‍ കിട്ടുക എന്നതു വൈരുദ്ധ്യം തന്നെ.ഈ സ്ഥിതി തുടര്‍ന്നാല്‍ നിലവിലുള്ള പെന്‍ഷന്‍കാരെ വരെ അതു ബാധിക്കാം. സര്‍ക്കാരിന്‍റെ കൈയില്‍ പണം ഇല്ലാതാകുമ്പോള്‍ ശമ്പളം+പെന്‍ഷന്‍+പലിശ എന്നീ മൂന്നിനങ്ങളില്‍ ആദ്യം ബാധിക്കുക പെന്‍ഷനെ ആയിരിക്കും.
കേന്ദ്രം 2004ലും തുടര്‍ന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കു പ്രകാരം ഇതില്‍ 21 ലക്ഷം ജീവനക്കാര്‍ അംഗങ്ങളാണ്. 14,762 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണു നടപ്പാക്കാത്തത്. ഇതില്‍ കേരളവും ബംഗാളും കടക്കെണിയിലായ സംസ്ഥാനങ്ങളാണെന്നു 13ാം ധനകാര്യ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഭീമമായ കടകബാധ്യതയില്‍ ഒരു വിഭാഗം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു കേരളം കേന്ദ്രത്തെ സമീപിച്ചപ്പോള്‍ സംസ്ഥാനത്തു കര്‍ശന ചെലവുചുരുക്കല്‍ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ കുതിച്ചുയരുന്ന പെന്‍ഷന്‍ ബാധ്യത ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അന്നത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജി കഴിഞ്ഞ മാര്‍ച്ച് ഒന്നിനയച്ച കത്തില്‍ മുന്നറിയിപ്പു നല്‍കി.
പുതിയ സമ്പ്രദായം
പൊതുവെ രണ്ടുതരം പെന്‍ഷന്‍ സമ്പ്രദായങ്ങളാണു വിവിധ രാജ്യങ്ങളിലുള്ളത്. കേരളത്തില്‍ നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയാണ് ആദ്യത്തേത്. ഈ പദ്ധതിയിലെ ചില ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനായി കൊണ്ടുവന്നതാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. ആദ്യത്തെ സമ്പ്രദായത്തില്‍ ഓരോ ജീവനക്കാരനും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നു. എന്നാല്‍ ആവശ്യമായ പണം എവിടെനിന്നു സ്വരൂപിക്കുമെന്ന് ഇതിലില്ല. വരുമാനം ഉണ്ടെങ്കില്‍ പെന്‍ഷനും ഉണ്ട്. വരുമാനം ഇല്ലെങ്കിലോ? ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ പെന്‍ഷന്‍ മുടങ്ങി. നമ്മുടെ കെഎസ്ആര്‍ടിസിയിലും ഇതുപോലെ പെന്‍ഷന്‍ പലവട്ടം മുടങ്ങിയിട്ടുണ്ട്. നഷ്ടത്തിലോടുന്ന സ്ഥാപനമാണല്ലോ കെഎസ്ആര്‍ടിസി.
ഇതിനു ബദലായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. പെന്‍ഷന്‍ കൊടുക്കാന്‍ ആവശ്യമായ ഫണ്ട് എങ്ങനെ സ്വരൂപിക്കുമെന്നു ഇതില്‍ വ്യക്തമാണ്. അടിസ്ഥാന ശമ്പളവും ഡിഎയും ചേരുന്ന തുകയുടെ നിശ്ചിത ശതമാനമാണ് ജീവനക്കാരന്‍ അടയ്ക്കേണ്ട തുക. തത്തുല്യമായ തുക സംസ്ഥാന സര്‍ക്കാരും അടയ്ക്കണം. ഈ തുകകള്‍ ജീവനക്കാരന്‍റെ അക്കൗണ്ടില്‍ തന്നെയാണ് അടയ്ക്കുന്നത്. തുകയുടെ സിംഹഭാഗം കേന്ദ്രസര്‍ക്കാരിന്‍റെയോ, സംസ്ഥാന സര്‍ക്കാരിന്‍റെയോ, തത്തുല്യമായ മറ്റു സ്ഥാപനത്തിന്‍റെയോ സുരക്ഷിതമായ സെക്യൂരിറ്റികളിലാണു നിക്ഷേപിക്കുന്നത്. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ചു ആശങ്ക പരത്താനാണു ചിലര്‍ ശ്രമിക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ പരിപാടികളാണ് ഈ പദ്ധതിയിലുള്ളത്.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതു മൂലം സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രത്യേകിച്ചു നേട്ടമില്ലെന്നു മാത്രമല്ല ബാധ്യത ഏറുകയുമാണ്. പെന്‍ഷന്‍ പറ്റുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതോടൊപ്പം പുതുതായി ചേരുന്ന ജീവനക്കാരുടെ പെന്‍ഷന്‍റെ സംസ്ഥാന വിഹിതം കൂടി അടയ്ക്കേണ്ടി വരും. 2013ല്‍ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ക്ക് ഏറ്റവും കുറഞ്ഞത് 20 വര്‍ഷം കഴിഞ്ഞാണു പെന്‍ഷന്‍ നല്‍കേണ്ടത്. പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത് 2023ല്‍ ആയിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പെന്‍ഷന്‍ ചെലവ് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് അധിക ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയാറാകുന്നത്.
നിലവിലുള്ളവരെ ബാധിക്കില്ല
നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ പുതിയ പദ്ധതി ഒരു കാരണവശാലും ബാധിക്കുന്നില്ല. അവര്‍ക്കു നിലവിലുള്ള പെന്‍ഷന്‍ രീതി അഭംഗുരം തുടരും. മാത്രമല്ല. ഈ തീരുമാനം മൂലം അവരുടെ പെന്‍ഷന്‍ സ്ഥിരത ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. 2013 ഏപ്രില്‍ ഒന്നുമുതലാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരിക. സംസ്ഥാനത്ത് 2002ലാണു പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ആദ്യമായി ആലോചിച്ചത്. 2010ല്‍ അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി. കേരളത്തിലെ സര്‍വകലാശാലകള്‍ക്കു പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുമെന്ന് 2010-11ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങളുടെ തുടര്‍ച്ചയാണു പുതിയ പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം.