Pages

Powered by Blogger.

Tuesday, 11 November 2014

പെൻഷൻ പുതുക്കാം; മൊബൈലിൽ

പെൻഷൻ പുതുക്കാം; മൊബൈലിൽ വിരലമർത്തൂ...









പെൻഷൻകാർക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സംവിധാനം ‘ജീവൻപ്രമാൺ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒരു കോടിയിലേറെ വരുന്ന പെൻഷൻകാർക്ക് ഉപകാരപ്രദമാകുന്ന ഇൗ സംവിധാനം ഐടി വകുപ്പാണു വികസിപ്പിച്ചെടുത്തത്.
പെൻഷൻ തുടരാനായി ഓരോ വർഷവും നവംബറിൽ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ടു സമർപ്പിക്കുന്നതിനു പകരം സ്മാർട് ഫോണോ കംപ്യൂട്ടറോ മുഖേന ബയോമെട്രിക് വിവരം തൽസമയം അപ്ലോഡ് ചെയ്താൽ മതിയെന്നതാണു പുതിയ രീതി. കംപ്യൂട്ടറിലോ ഫോണിലോ ബയോമെട്രിക് വിവരം അപ്ലോഡ് ചെയ്താൽ അപ്പോൾ തന്നെ കേന്ദ്ര സെർവറിൽ പെൻഷൻകാരനെക്കുറിച്ചുള്ള വിവരം അപ്ഡേറ്റാകും.
പെൻഷൻ തുടരാൻ ഓരോ വർഷവും മുതിർന്ന പൗരൻമാർ ബന്ധപ്പെട്ട കേന്ദ്രത്തിൽ നേരിട്ടെത്തിയാണ് ഇപ്പോൾ ഇൗ സർട്ടിഫിക്കറ്റ് നൽകുന്നത്. നേരിട്ടെത്താൻ കഴിയാത്തവർ കേന്ദ്ര പെൻഷൻ ഓഡിറ്റ് ഓഫിസ് ചുമതലപ്പെടുത്തിയ ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. പുതിയ സംവിധാനം പ്രായമേറിയവർക്ക് ഏറെ പ്രയോജനകരമാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നതുപോലെ തന്നെ സാധാരണക്കാർക്കു ഗുണം ലഭിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ അരക്കോടിപ്പേർ കേന്ദ്രപെൻഷനും അത്രയും തന്നെ പേർ സംസ്ഥാന പെൻഷനും സ്വീകരിക്കുന്നുണ്ട്. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സോഫ്റ്റ്വെയർ പെൻഷൻകാർക്കു സൗജന്യമായി ലഭ്യമാക്കും. ദേശീയ ഇ-ഗവേണൻസ് പദ്ധതിപ്രകാരം പൊതുസേവന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കും.
നിലവിലെ രീതി
∙ പെൻഷൻ തുടരാൻ ഓരോ വർഷവും ബന്ധപ്പെട്ട കേന്ദ്രത്തിൽ നേരിട്ടെത്തി ലൈഫ് സർട്ടിഫിക്കറ്റ് നൽകുക. നേരിട്ടെത്താൻ കഴിയാത്തവർ കേന്ദ്ര പെൻഷൻ ഓഡിറ്റ് ഓഫിസ് ചുമതലപ്പെടുത്തിയ ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക.
പുതിയ സംവിധാനം
∙ വീട്ടിലിരുന്നു തന്നെ സ്മാർട് ഫോണോ കംപ്യൂട്ടറോ മുഖേന ബയോമെട്രിക് വിവരം തൽസമയം അപ്ലോഡ് ചെയ്യുക.
 

Blogger news

Total Pageviews

Blogroll

About